സിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന് ശിവന്റെ അവതാരമാണെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രി. ഹിമാചല്‍ നഗരവികസന വകുപ്പ് മന്ത്രി സുരേഷ് ഭരദ്വാജ് ആണ് പ്രധാനമന്ത്രിക്ക് ഇത്തരമൊരു വിശേഷണം നല്‍കിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭരദ്വാജ്, മോദിയെ ശിവന്റെ അവതാരമെന്ന് വിളിച്ചത്.
‘ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് കൊറോണ വൈറസിനെ നേരിടാന്‍ മോദിയെപ്പോലെ ഒരു മഹദ് വ്യക്തിക്ക് മാത്രമെ സാധിക്കുമായിരുന്നുള്ളു. അദ്ദേഹം ശിവന്റെ അവതാരം തന്നെയാണ്’ എന്നായിരുന്നു വാക്കുകള്‍.
ശിവരാത്രിയോടനുബന്ധിച്ച് ഒരു ക്ഷേത്രത്തിലെ പൂജാ ചടങ്ങില്‍ സംസാരിക്കവെയാണ് മോദിയെ ദൈവമാക്കി മന്ത്രിയുടെ വാക്കുകള്‍. – എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പരിഹാസവുമായി രംഗത്തെത്തി.
പ്രധാനമന്ത്രിയെ വശത്താക്കി മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാണ് ഇത്തരം സുഖിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ വിക്രമാദിത്യ സിംഗ് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക