കോൺഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, പണമില്ലാത്തവരുടെ ഒപ്പം നിൽക്കണം. ഇപ്പോഴെങ്കിൽ നിലപാട് എടുത്തില്ലെങ്കിൽ എന്നും അപമാനിതയായി തുടരേണ്ടി വരും. പാർട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യം സൈബർ ലോകത്ത് കോൺഗ്രസ് അനുഭാവികൾ ഇനിയുള്ള നാളുകളിൽ ഉന്നയിക്കും.
പക്ഷേ ഇപ്പോഴില്ലെങ്കിൽ ഇനി എപ്പോഴാണ് കോൺഗ്രസിനെ തിരുത്താനാവുക? തിരുത്തൽ ശക്തിയായി മാറുകയാണ് ലക്ഷ്യം. അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോൺഗ്രസ് സ്ത്രീകൾക്കായി നിലകൊള്ളുകയാണു വേണ്ടത്.
ഞാനൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കും പോകില്ല. എല്ലാവരും പറയുന്നുണ്ട് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ. അക്കാര്യത്തിൽ ഉൾപ്പെടെ സാധാരണ പ്രവർത്തകരുടെ വികാരം കണക്കിലെടുത്തു മുന്നോട്ടു പോകും. തീരുമാനം വഴിയേ അറിയിക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.അഭിമാനത്തോടെ, കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദുഃഖമുണ്ടെന്നു ലതിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക