പുനലൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി അബ്ദുറഹ്മാന് രണ്ടത്താണി മത്സരിക്കുമെന്ന് റിപ്പോർട്ട്. പി.എം.എ സലാമിനെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചുമതല ഏല്‍പ്പിച്ചു. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തിരൂരിലെ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് നടപടി ഉണ്ടായത്.
താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ
രണ്ടുദിവസത്തിനകം പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാണക്കാട് തങ്ങള്‍ അറിയിച്ചത്. മുസ്ലിംലീഗിന്റെ പട്ടിക പ്രഖ്യാപിച്ചത് അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എംസി കമറുദ്ദീനെയും ഒഴിവാക്കിയാണ് . കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറാണ് സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് എകെഎം അഷ്റഫ് മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക