താജ്മഹലിന്റെ പേര് താമസിയാതെ രാംമഹല്‍ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ് പറഞ്ഞു. സുരേന്ദ്രസിംഗ് ഉത്തര്‍പ്രദേശിലെ ബെയ്രിയ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. ആഗ്രയിലെ താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്ര സിംഗ് പറഞ്ഞു.
കഴക്കൂട്ടത്തും എലത്തൂരിലും കോണ്‍ഗ്രസിന് വിമത ഭീഷണി
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലത്ത് തന്നെ പുനര്‍നാമകരണം നടത്തുമെന്നും ആദിത്യനാഥ് ശിവജിയുടെ പിന്‍ഗാമിയാണെന്നാണ് സുരേന്ദ്ര സിംഗിന്റെ പക്ഷമെന്നും ശിവാജിയുടെ പിൻഗാമികൾ ഉത്തർപ്രദേശിൽ വന്നിട്ടുണ്ടെന്നും സമർത് ഗുരു രാംദാസ് ശിവാജിയെ ഇന്ത്യക്ക് നൽകിയതുപോലെ, ഗോരഖ്നാഥ് ജി യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശിന് നൽകിയെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക