കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. നീലകണ്ഠന് കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ചു കൊടുത്തു.
യാതൊരുവിധ കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നീലകണ്ഠന് ഭാരവാഹിത്വം രാജിവെച്ചത്. ഉദുമ മണ്ഡലത്തില്‍ സാദ്ധ്യത പട്ടികയില്‍ ഒന്നാമതായി നീലകണ്ഠന്റെ പേരും ഉണ്ടായിരുന്നു.
സമുദായ സമവാക്യങ്ങള്‍ നോക്കിയാല്‍ ഉറപ്പായും ഉദുമയില്‍ നീലകണ്ഠനെ പരിഗണിക്കേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീറ്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഗ്രൂപ്പ് നേതാക്കള്‍ അട്ടിമറി നടത്തിയെന്നാണ് ആക്ഷേപം. വലിയ ചതിയാണ് പാര്‍ട്ടി നേതൃത്വം തന്നോട് ചെയ്തതെന്ന് നീലകണ്ഠന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക