തിരുവനന്തപുരം :ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരന് എം.പി. ലതിക സുഭാഷിന്റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരന് പറഞ്ഞു. എന്നാല്‍ ലതികാ സുഭാഷിന്റെ പ്രതിഷേധത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി.
നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തില്‍ ലതികാ സുഭാഷ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന അഭിപ്രായവുമായി ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്ത് വന്നു. തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിലൂടെ ഏറ്റ ആഘാതം കുറയ്ക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതൃത്വം തുടങ്ങി.
സീറ്റ് ലഭിക്കാത്തതില്‍ ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിനെ കടന്നാക്രമിക്കാതെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചത്. എന്നാല്‍ പ്രതിഷേധ രീതിയെ തള്ളിപറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക