‘ദൃശ്യം 2’വില്‍ കൈയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടി കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം. സിനിമയില്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ ഇപ്പോള്‍.
പലപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ തന്റെ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് കൃഷ്ണപ്രഭ പറയുന്നത്.
ദൃശ്യം 2വില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് എന്നാണ് കൃഷ്ണപ്രഭ കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. മേരി എന്ന കഥാപാത്രം തനിക്ക് ലോട്ടറിയായിരുന്നു.
രണ്ട് സീനില്‍ മാത്രമേ താന്‍ ഉള്ളൂവെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നുവെങ്കിലും കഥാപാത്രത്തിന്റെ വലിപ്പത്തെ കുറിച്ച് താന്‍ ചിന്തിച്ചില്ലെന്നും കൃഷ്ണപ്രഭ പറയുന്നു. അജിത്ത് കൂത്താട്ടുകുളം അവതരിപ്പിച്ച ജോസ് എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരി എന്ന കഥാപാത്രമായാണ് കൃഷ്ണപ്രഭ ചിത്രത്തില്‍ വേഷമിട്ടത്.
ചെറിയ വേഷമാണെങ്കിലും കഥാപാത്രത്തെ ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല. ഒരുപാട് ഇമോഷണലുകളിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് മേരി എന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക