തിരുവനന്തപുരം: ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി കെ സി റോസക്കുട്ടി ടീച്ചര്‍ .
സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. പുരുഷന്മാര് വച്ചു നീട്ടുന്ന അപ്പകഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണുള്ളത്. തലമുണ്ഡനം ചെയ്ത സംഭവം ദോഷകരമായി ബാധിക്കുമെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
ലതിക സുഭാഷ് എല്ലാ സീമകളും ലംഘിച്ചുവെന്ന് എം എം ഹസന് പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് ലഭിക്കാത്തതില്‍ ദുഖമുണ്ടെന്ന് പറഞ്ഞ എംഎം ഹസന്, പ്രതിഷേധിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും കുറ്റപ്പെടുത്തി. പക്വമതിയായ ലതിക സുഭാഷ്, പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കാലത്തു പ്രതിരോധത്തിലാക്കുകയാണുണ്ടായതെന്ന് ലാലി വിന്‍സെന്റ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക