ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല താൻ എംപി കസേരയിൽ ഇരിക്കുന്നതെന്നും വീട്ടിൽ വന്നാൽ തന്റെ കണക്കുകൾ കാണിച്ച് തരാമെന്നും സുരേഷ് ഗോപി എംപി. കെ.മുരളീധരൻ രാജിവച്ച് മത്സരിക്കുമോ എന്ന ബി ഗോപാലകൃഷ്ണന്റെ ചോദ്യത്തിന് സുരേഷ് ഗോപി രാജിവച്ച് മത്സരിക്കട്ടെയെന്ന് പന്തളം സുധാകരൻ തിരിച്ചടിച്ചിരുന്നു. ഈ മറുപടിയ്ക്ക് സുരേഷ്ഗോപി പ്രതികരിക്കുകയായിരുന്നു. മുരളീധരൻ രാജിവയ്ക്കണം എന്ന പക്ഷക്കാരനല്ല താനെന്നും അദ്ദേഹം പൊരുതി നേടിയ ഒളിമ്പിക്ക് ട്രോഫി നഷ്ടപ്പെടാതിരിക്കട്ടെ എന്നേ താൻ പറയുകയുള്ളൂ എന്നും സുരേഷ്ഗോപി പറഞ്ഞു.
അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സലിംകുമാര്‍ നല്‍കും ; കുറിപ്പുമായി ഹൈബി ഈഡൻ
ന്തളം സുധാകരനെ പോലുള്ള ഒരു നേതാവ് നോമിനേറ്റഡ് എംപി എങ്ങനെയാണ് വരുന്നതെന്ന് അറിയണം. അത്തരം വിവരം വളച്ചൊടിക്കാൻ ശ്രമിക്കരുത്. സർക്കാരിന്റെ പണം ഉപയോഗിച്ചല്ല എംപിയെന്ന നിലയിൽ താൻ ജീവിക്കുന്നത്. തന്റെ സ്ഥാനാർത്ഥിത്വം നൂറ് ശതമാനം ഉറപ്പിക്കാനായില്ലെന്നും ദേശിയ നേതൃത്വം ആവശ്യപ്പെട്ടാൽ ഉറപ്പായും ഇറങ്ങുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക