വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തുനിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് അരിത ബാബു. തെരഞ്ഞെടുപ്പിൽ അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നടൻ സലീംകുമാർ നൽകുമെന്നാണ് വിവരം. കോൺഗ്രസ് നേതാവ് ഹൈബി ഈഡനാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. അരിതയ്ക്ക് കെട്ടിവെക്കാനുള്ള തുക നൽകുന്നതിനൊപ്പം കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലിംകുമാര്‍ അറിയിച്ചെന്ന് ഹൈബി ഈഡന് പറഞ്ഞു.
ആറ് മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
ഹൈബി ഈഡന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;
നടൻ സലിം കുമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക കൂടുതൽ മികവുറ്റതാകുന്നത്. തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലിം കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലിം കുമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ.
കാറില്‍ എസി ഇടുമ്പോള്‍ എത്രത്തോളം ഇന്ധന ചെലവ് വരുമെന്ന് അറിയുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക