ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്.ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി നോക്കിയതിന് ശേഷമാണ് രാജി.
ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന സിന്‍ഹ 2019ലാണ് വിരമിച്ചത്. പിന്നീടാണ് അദ്ദേഹത്തെഉപദേഷ്ടാവായി പ്രധാനമന്ത്രി നിയമിച്ചത്.
1977 ബാച്ച് ഐഎഎസ് ഓഫിസറായിരുന്ന സിന്‍ഹ,ഉത്തര്‍പ്രദേശ് കേഡറാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക