തന്റെ ബോയ്പിക് വരികയാണെങ്കിൽ അതിൽ അഭിനയിക്കാൻ കൂടുതൽ അനുയോജ്യ നടി ആലിയ ഭട്ട് ആയിരിക്കുമെന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ആലിയ ആരെയും കൂസാത്തവളും ഭയപ്പെടാത്തവളുമാണ്. മാത്രമല്ല, ഏറെ ധൈര്യശാലിയുമാണ്. അതെ ഗുണങ്ങൾ തന്നെയാണ് തന്നെ അവതരിപ്പിക്കുന്ന നടിയ്ക്ക് വേണ്ടതും. അതിനാൽ ആലിയ തന്നെയായിരിക്കും ഏറ്റവും അനുയോജ്യ.
ജീവിതത്തിന്റെ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയവളാണ് താനെന്നും അതൊന്നും തന്റെ മതിപ്പിനെ ഇല്ലാതാക്കാൻ അനുവദിച്ചിട്ടില്ലെന്നും ജീവിതത്തിലുണ്ടായ എല്ലാ പ്രതിസന്ധികളെയും ബുദ്ധിപൂർവം തന്നെയാണ് നേരിട്ടതെന്നും രാഖി സാവന്ത് പറഞ്ഞു. ആലിയ ഭട്ടിനെ കൂടാതെ പ്രിയങ്ക ചോപ്രയും രാധിക ആപ്തെയും തന്നെ അവതരിപ്പിക്കാൻ അനുയോജ്യരായിരിക്കുമെന്നും രാഖി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക