കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ ശോഭാ സുരേന്ദ്രൻ തന്നെ എത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയാകുന്നത് ശോഭാ സുരേന്ദ്രൻ തന്നെയെന്ന് തീരുമാനം. ശോഭാ സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചു. ശോഭ സുരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു എന്നാണ് വിവരം.
ശോഭാ സുരേന്ദ്രൻ മത്സരിയ്ക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് മത്സരിപ്പിയ്ക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. തുഷാർ വെള്ളാപ്പള്ളിയും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ അവസാനഘട്ട പട്ടികയിൽ തുഷാറിന്റെ പേര് ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക