രാജ്യത്തെ നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി ഉടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യ തലസ്ഥാനത്തെ വിമാനത്താവളം അടക്കം ഇതിൽ ഉൾപ്പെടും. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരികളാണ് വിൽക്കാൻ ശ്രമിക്കുന്നത്.
ഒടുവിൽ തീരുമാനം.. കഴക്കൂട്ടത്ത് നറുക്ക് ശോഭാ സുരേന്ദ്രന് തന്നെ
എയർപോർട്ട് സ്വകാര്യവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ ആറ് വിമാനത്താവളങ്ങളും സ്വന്തമാക്കിയത് അദാനി ഗ്രൂപ്പായിരുന്നു. ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ലാഭകരമായി പ്രവർത്തിക്കുന്നവയും നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
‘തന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ അനുയോജ്യ ആലിയ ഭട്ട് ‘ ; രാഖി സാവന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക