ഡല്‍ഹി: മാസങ്ങളായി തുടരുന്ന കർഷകസമരത്തിന് എത്രയും വേഗം അവസാനം കാണണമെന്നും ഞങ്ങളെ ഗ്രാമത്തിൽ പ്രവേശിക്കാൻ കർഷകർ അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് എംഎൽഎ രംഗത്ത്.
കർഷക സമരത്തോടെ ബിജെപി–ജെജെപി സഖ്യത്തിലെ എംഎൽഎമാർ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവരെ കാലുകുത്താൻ പോലും സമ്മതിക്കാതെ കർഷകരോഷം ഗ്രാമങ്ങളിൽ കത്തുകയാണ്. ഇതോടെയാണ് മോദിയോട് എത്രയും വേഗം പരിഹാരം കാണണമെന്ന് അഭ്യർഥിച്ചിരിക്കുന്നത്.
‘ഞാൻ മോദിജിയോട് അപേക്ഷിക്കുകയാണ് എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണണം. അല്ലെങ്കിൽ അപകടമാണ്. ജനങ്ങൾ ഞങ്ങളെ ഗ്രാമങ്ങളിൽ കയറ്റുന്നില്ല. ഞാൻ കർഷകർക്കൊപ്പമാണ് എന്നിട്ടും ഇതാണ് അവസ്ഥ. ബിജെപി–ജെജെപി എംഎൽഎമാർ വലിയ പ്രതിസന്ധി നേരിടുകയാണ്.’
ഹരിയാനയിലെ ജെജെപി എംഎല്‍എ രാം കുമാര്‍ ഗൗതം പറയുന്നു. ബജറ്റ് ചർച്ച നടക്കുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക