റാസ് മൂവീസിന്റെ ബാനറില്‍ പി സി സുധീര്‍ സംവിധാനം ചെയ്ത ‘ബെല്ലും ബ്രേക്കിലും’ ഗായകന് വിനീത് ശ്രീനിവാസന് പാടിയ ആദ്യഗാനം റിലീസാകുന്നു.
വിനീതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിനീത് പാടിയ ‘ചെന്താരച്ചന്തമെഴും..എന്ന ഗാനം എത്തുന്നതെന്നത് ശ്രദ്ധേയമാണ്. അഡ്വ. ശ്രീരഞ്ജിനിയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പുതിയ തലമുറയിലെ ഗായകരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് വിനീതെന്നാണ് സംഗീത സംവിധായകന് രാജേഷ് ബാബു കെ പറയുന്നത്. പഴയ തലമുറയില്‍ പെട്ട ഗായകരെ പോലെ അര്‍പ്പണമനോഭാവം വിനീതിനുണ്ട്. ഗാനം നന്നായി പഠിച്ച് സമയമെടുത്ത് തന്നെയാണ് പാടുന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് ബെല്ലും ബ്രേക്കിലെ ഗാനത്തിന്റെ റെക്കോഡിംഗിനു വേണ്ടി വിനീതിനെ സമീപിച്ചത്. അന്ന് അദ്ദേഹം തിരക്കായിരുന്നു. പിന്നീട് അദ്ദേഹം ഞങ്ങള്‍ക്ക് നല്കിയ സമയത്ത് തന്നെ എത്തി ഗാനം ആലപിക്കുകയായിരുന്നു.
ഒരു ജാഡയും കൂടാതെ സമര്‍പ്പണത്തോടെയാണ് ആ ഗാനം മനോഹരമായി ആലപിച്ചത്. ഒട്ടേറെ ഗായകരെ കൊണ്ട് ഞാന്‍ പാട്ടുകള്‍ പാടിച്ചിട്ടുണ്ടെങ്കിലും വിനീതുമായിട്ടുള്ള കോമ്പിനേഷന്‍ വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക