നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം ശരിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
വിജയിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവാകും മുരളീധരനെന്നും രാഷ്ട്രീയപ്രതിയോഗികള്‍ വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്ത മുരളീ ഹീറോ തന്നെയാണെന്നും ഉണ്ണിത്താന്‍പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായാണ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ കുറെ എംഎല്‍എമാര്‍ മത്സരിച്ചത് കേന്ദ്രമന്ത്രിയാകാനാണെന്നും എന്നാല്‍ അവിടെ പോയപ്പോള്‍ അധികാരം കിട്ടിയില്ലെന്നും ഉണ്ണിത്താന് പറഞ്ഞു.
പിന്നെ കേരളത്തില്‍ അധികാരം കിട്ടുമെന്ന് കണ്ടപ്പോള്‍ മന്ത്രിയാകാന്‍ ഇങ്ങോട്ട് വന്നെന്നും അവര്‍ ആ പൂതി മനസില്‍ വച്ചാല്‍ മതിയെന്നും ഉണ്ണിത്താന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക