കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും പിജെ ജോസഫ് വിഭാഗവും ഒന്നിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി.
എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടിയിലാണ് പിജെ ജോസഫ് ചേര്‍ന്നതെന്നും ഈ നീക്കം ബിജെപിയിലേക്കുള്ള പാലമാണെന്നും ജോസ് കെ മാണി വിമര്‍ശിച്ചു.
ജോസഫ് എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ചേരുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും എന്‍ഡിഎ നിലപാടാണോ പിന്തുടരുന്നതെന്ന് ജോസഫ് വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
അവരുടേത് ലയനമല്ല. അവസരവാദ നീക്കുപോക്കാണെന്നും ജോസ് കെ മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക