മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വൺ. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന കഥാപാത്രമായി എത്തുന്നത് നടൻ വിവേക് ഗോപനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് വിവേക് ഗോപൻ.
പൊളിറ്റിക്കല്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന സിനിമയിൽ കടയ്ക്കല്‍ ചന്ദ്രന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. വൻ താരനിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/onemovieofficial/posts/496779245065801
പ്രതികരിക്കാൻ ഇവിടെ എഴുതുക