കേരള കോൺഗ്രസ് പി. ജെ ജോസഫ്-പി. സി തോമസ് ലയനം ആർ.എസ്.എസിന്റെ നിർദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി. സി തോമസിനെ അയച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നടപടി. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ആകർഷിക്കണമെന്നത് ബിജെപി എടുത്തിരിക്കുന്ന തീരുമാനമാണ്.
ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അവർ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് വന്നപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപിയുടെ ഭാഗമാക്കി മാറ്റാൻ പി. സി തോമസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഭാവിയിൽ പി. ജെ ജോസഫ് ഉൾപ്പെടുന്ന കേരള കോൺഗ്രസിനെ എൻ.ഡി.എയിൽ എത്തിക്കാനുള്ള തന്ത്രമാണ് ആർ.എസ്.എസ് ആവിഷ്കരിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക