തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ് രംഗത്ത്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് പറഞ്ഞു. അധാർമികമായ മാർഗത്തിലൂടെയാണ് കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും മടിയില്ലാത്ത സ്ഥാനാർത്ഥിയാണ് കെ ബാബുവെന്നും എം സ്വരാജ് വ്യക്തമാക്കി.
കൂടാതെ താൻ വികസനം മാത്രമാണ് വോട്ടർമാരിൽ പറയാൻ ശ്രമിക്കുന്നതെന്നും തൃപ്പൂണിത്തുറ സത്യമുള്ള നാടാണെന്നും വോട്ടുകച്ചവടം വിലപ്പോവില്ലെന്നും സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക