കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ എല്ലാ പോസ്റ്റോഫീസുകളിലും മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച പോസ്റ്റല്‍ മേള സംഘടിപ്പിക്കും. കണ്ണൂര്‍, തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസുകള്‍, മറ്റു 66 ഡിപ്പാട്ട്മെന്റ് പോസ്റ്റോഫീസുകള്‍, 163 ബ്രാഞ്ചോഫീസുകള്‍ എന്നിവിടങ്ങളിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. വിവിധ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയില്‍ ചേരാന്‍ പ്രത്യേക സൗകര്യവും ലഭ്യമാണ്. പ്രധാനപ്പെട്ട 53 പോസ്റ്റോഫീസുകളില്‍ പുതിയ ആധാര്‍ എടുക്കുവാനും നിലവിലുള്ള ആധാര്‍ പുതുക്കുവാനും തെറ്റുകള്‍ തിരുത്തുവാനുമുള്ള സൗകര്യവും ലഭിക്കും.
കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിലും സിവില്‍ സ്റ്റേഷന്, പയ്യന്നൂര്‍, ആലക്കോട്, ചെറുപുഴ, ശ്രീകണ്ഠപുരം, പള്ളിക്കുന്ന്, മുണ്ടലൂര്‍ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക ആധാര്‍ മേളകളും സംഘടിപ്പിക്കും. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു
മോഹന്‍ലാലിനെപ്പോലെ തന്നെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച യുവനടി; മനസുതുറന്ന് ജിസ് ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക