കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ മാസം 25ന് തലശ്ശേരി ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് എത്താനിരിക്കെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയില്ലാതെ പാർട്ടി പ്രതിസന്ധിയിൽ.
തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ അമിത്ഷായുടെ പരിപാടി റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, നേരത്തെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസ് തന്നെ ഫെയ്സ്ബുക്കിൽ അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിക്കുന്ന നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ മൂന്നിടത്തെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളി.
തലശ്ശേരിയിൽ എൻ. ഹരിദാസിൻറെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.
ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളിൽ ഒന്നായ തലശ്ശേരി. മണ്ഡലത്തിൽ വിജയ പ്രതീക്ഷ വെച്ചിരുന്ന ബിജെപി ജില്ലാ പ്രസിഡൻറിനെ തന്നെയാണ് തലശ്ശേരിയിൽ രംഗത്തിറക്കാൻ തീരുമാനിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക