ചാര്‍ലിക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നായാട്ടിന്റെ ട്രെയ്ലര് പുറത്തുവിട്ടു.
ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നിമിഷ സജയന്, കുഞ്ചാക്കോ ബോബന്, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്.
സംവിധായകന് രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന് പിക്ച്ചേര്‍സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.
ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. നായാട്ട് മാര്ട്ടിന് പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക