കെ.സി റോസക്കുട്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പാർട്ടി പ്രാഥമികാംഗത്വവും രാജിവെച്ചു. ഗ്രൂപ്പ് പോരിൽ മനംമടുത്താണ് രാജിയെന്ന് റോസക്കുട്ടി പറഞ്ഞു.
ഹൈക്കമാൻഡ് തന്നെ ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണിത്. സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നു. ബിന്ദുകൃഷ്ണയ്ക്ക് സീറ്റിനായി കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറഞ്ഞു.
വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മീഷന് മുന്‍ അദ്ധ്യക്ഷയുമാണ് റോസക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക