കണ്ണൂർ :സ്ഥാനാര്‍ഥികളുടെ കലാശക്കൊട്ട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാവണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വോട്ടെടുപ്പിന്റെ 48 മണിക്കൂറിന് മുമ്പ് കലാശക്കൊട്ട് അവസാനിപ്പിക്കണം. കലാശക്കൊട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനായുള്ള അനുമതി പൊലീസില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം. ഏപ്രില്‍ മൂന്നിന് വൈകീട്ട് ഏഴ് മണിക്ക് ശേഷം ബൈക്ക് റാലി പാടില്ല. പ്രശ്ന ബാധിത ബൂത്തുകളുടെ വിവരങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. എന്നാല്‍ ചില പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രത്യേക സ്വാധീനം ഉണ്ടാവാം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി അത്തരം ബൂത്തുകളുടെ വിവരങ്ങള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടികളുമായുള്ള യോഗം മാര്‍ച്ച് 26ന് 11 മണിക്ക് ഡി വൈ എസ് പി തലത്തില്‍ ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക