കണ്ണൂർ :സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനും മദ്യത്തിന്റെയും പണത്തിന്റെയും ഒഴുക്ക് തടയുന്നതിനുമായി സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. കഴിഞ്ഞ ദിവസം ഉളിക്കലില്‍ അനധികൃതമായി കാറില്‍ കൊണ്ടുവരികയായിരുന്ന പണം പിടിച്ചെടുത്തിരുന്നു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ കൃത്യമായി നിരീക്ഷിച്ച് ചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍ രേഖപ്പെടുത്തും. പൊതുയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി മതിലുകളും ഹോര്‍ഡിംഗുകളും ബുക്ക് ചെയ്യുന്ന രീതി വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത് സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക