കുവൈറ്റിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. പുതിയ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതുക്കിയ കർഫ്യൂ സമയം. വൈകീട്ട് അഞ്ച് മണി മുതൽ പുലർച്ചെ അഞ്ചുവരെയായിരുന്നു രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. ഇതാണ് വൈകീട്ട് ആറ് മണി മുതൽ പുലർച്ചെ അഞ്ചുവരെയാക്കി മാറ്റിയത്.
കോവിഡ് വ്യാപനം; ഹോളി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി
റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. വൈകീട്ട് ആറ് മണി മുതൽ എട്ട് മണി വരെ നടക്കാമെന്നാണ് നിർദേശം. റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറ് മണി മുതൽ രാത്രി പത്ത് മണി വരെ ഡെലിവറി സർവീസിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക