ഹോളി പോലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി സർക്കാർ. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവരെ റാൻഡമായി പരിശോധിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ സംസ്ഥാനമില്ല.
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. പൊതുയിടങ്ങളിൽ നിന്നെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഹോളിക്ക് പുറമെ ഷാബ്-ഇ-ഭാരത്, നവരാത്രി എന്നീ ആഘോഷങ്ങൾക്കും ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക