കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ പ്രധാന മൂന്ന് മുന്നണികളും പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി കഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെടെ സജീവ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും എത്തും.
ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. സ്ത്രീകളെ കൂടുതലായി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യം. എന്നാൽ, വനിതാ മുഖ്യമന്ത്രിക്കായി കുറച്ച് കൂടെ സമയം വേണ്ടി വരുമെന്നും അത് പ്രായോഗികമാക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക