ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കുറുപ്പ്’. സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പുറത്തു വിട്ട് നിമിഷ നേരം കൊണ്ട് തന്നെ തരംഗം സൃഷ്ടിക്കുകയാണ് ടീസർ. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി തിയേറ്ററുകളിലെത്തുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കു മുതൽ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റെര്ടൈന്മെന്റ്സും ചേര്‍ന്നാണ് നിര്‍മാണം. ദുൽഖർ സലാമിന്റെ ആദ്യ ചിത്രം സെക്കൻഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക