മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ വെച്ച് നടന്നത്. മമ്മൂട്ടി, പ്രിയദര്ശന്, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോകളും, ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മമ്മൂട്ടിയുടെ അടുത്തിരിക്കുന്ന പൃഥ്വിരാജിന്റെ രസകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും അടുത്തിരുന്ന് കണ്ണുകൊണ്ട് പൃഥ്വിരാജ് കാണിക്കുന്ന മുഖഭാവങ്ങളാണ് വീഡിയോയിലുള്ളത്. അറിയാതെ ക്ലാസ് ടീച്ചറുടെ മുന്നില്‍ പെട്ട് പോയ കുട്ടിയെ പോലെയാണ് പൃഥ്വി എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
അതേസയം ബറോസില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സ്ക്രിപ്പ്റ്റ് വായിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ബറോസ് വളരെ ടെക്നിക്കലായി മാന്‍ മാനേജ്മെന്റ് സ്കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ തനിക്ക് പരിചയമില്ല.
അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ തന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/1279648229/videos/10218725425028303/
പ്രതികരിക്കാൻ ഇവിടെ എഴുതുക