നെടുമ്ബാശേരി: ഇന്‍സ്റ്റഗ്രം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത് കൊല്ലം മേലില ചേരവിള തെക്കേതില്‍ പുത്തന്‍വീട്ടില്‍ ജസ്റ്റിന് ജോസിനെ (24) യാണ്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്‍കിയാണ്.അതേസമയം ഇയാള്‍ വിവാഹിതനുമാണ്.
എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി എം. വി ജയരാജൻ
ഇന്‍സ്റ്റഗ്രാം വഴി രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് നെടുമ്ബാശേരിയിലെത്തിയ പ്രതി പെണ്‍കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയിരുന്നു. അവിടെ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക