പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ ഭക്ഷ്യ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പ്രതിഷേധം സംഘടിപ്പിച്ചത് തിരുവനന്തപുരം പാല്യം മാർക്കറ്റിന്റെ മുന്നിലാണ്. ഇത്തരത്തിൽ ഡിവൈഎഫ്ഐയുടെ എല്ലാ ബൂത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ജനക്ഷേമ പരിപാടികൾ അട്ടിമറിക്കുന്ന നടപടിയാണ് പ്രതിപക്ഷ നേതാവിൻ്റേത് എന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെപി പ്രമോദ് പറഞ്ഞു. ജനജീവിതത്തെ ബാധിക്കുന്ന കാര്യമാണ് ഇത്. അതിശക്തമായ സമരത്തിലേക്ക് പോകുന്നതിന്റെ സൂചനാസമരം മാത്രമാണ് ഇത് എന്നും പ്രമോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക