വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ മതിയെന്ന് ഭക്ഷ്യവകുപ്പ് തീരുമാനമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത് മഞ്ഞ,പിങ്ക് കാര്‍ഡുകാര്‍ക്ക് ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനുള്ള തീരുമാനമാണ്. സ്പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞതിനെ നിയമപരമായി നേരിടാനും ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തു.
ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ
കൂടാതെ നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി തടഞ്ഞ നടപടി പുനഃപരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈ തീരുമാനമെടുത്തത് ഈസ്റ്റര്‍, വിഷു, റംസാന് പ്രമാണിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക