പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമായ കുരുതിയുടെ റീറെക്കോർഡിങ് തുടങ്ങി. നടൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജേക്ക്സ് ബിജോയ്യും സംഘവും വർക്കുകൾ തുടങ്ങിയതായി അറിയിച്ചത്. ചിത്രം ഉടനെത്തുമെന്നും പൃഥ്വിരാജ് പറയുന്നു.
റീറെക്കോർഡിങ് വേളയിൽ ജേക്ക്സ് ബിജോയ്ക്കും സഹപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
സുപ്രിയ മേനോന് നിര്‍മ്മിക്കുന്ന ചിത്രം മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അനീഷ് പള്ളിയലാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കുരുതി’യില്‍ പൃഥ്വിരാജിനോടൊപ്പം റോഷന് മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക