മമ്മൂട്ടി നായകനായെത്തിയ പുതിയ ചിത്രം വൺ നല്ല പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് നടൻ മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് വണ്ണിനേയും തന്റെ കഥാപാത്രത്തെയും സ്വീകരിച്ചതിന് പ്രേക്ഷകരോട് മുരളി ഗോപി നന്ദി പറഞ്ഞത്.
പ്രതിപക്ഷ നേതാവ് മാറമ്പള്ളി ജയാനന്ദൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
മുരളി ഗോപിയുടെ ശക്തമായ കഥാപാത്രം തന്നെയാണ് മാറമ്പള്ളി ജയാനന്ദൻ എന്നാണ് പൊതുവെയുള്ള അഭിപ്രായം. വണ്ണിന് നിലവില്‍ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന മലയാളം ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക