മാർച്ച് 29 തിങ്കളാഴ്ച ഷവോമിയിൽ നിന്ന് രണ്ട് പ്രൊഡക്റ്റുകളാണ് പുറത്തിറങ്ങുന്നത്. അതിലൊന്ന് എല്ലാവർക്കും അറിയാവുന്ന എം. ഐ 11 സീരിസ് സ്മാർട്ട്ഫോണുകളാണ്. ഇതിനുപുറമേ ഏറ്റവും പുതിയ ഫിറ്റ്നെസ് ട്രാക്കറായ പുതിയ എം. ഐ സ്മാർട്ട് ബാൻഡ് 6 ഉം അവതരിപ്പിക്കുന്നുണ്ട്.
ഷവോമിയുടെ ട്വിറ്റർ, വെയ്ബോ ചാനലുകളിൽ എം. ഐ സ്മാർട്ട് ബാൻഡ് 6 ടീസ് ചെയ്തിട്ടുണ്ട്. റബ്ബർ സ്ട്രാപ്പിനൊപ്പം വരുന്ന എം. ഐ ബാൻഡ് 5 ന് സമാനമായ ഡിസൈൻ നിലനിർത്തുന്നതായി ചിത്രത്തിൽ കാണാം. എന്നിരുന്നാലും, സ്ക്രീൻ ഇപ്പോൾ ബാൻഡിന്റെ മുകൾ ഭാഗത്തേക്ക് വ്യാപിക്കുന്നതിനാൽ വളരെ വലുതായി തോന്നുന്നു.
എം. ഐ ബാൻഡ് 6: സവിശേഷതകൾ
എം. ഐ ബാൻഡ് 6 ന് 1.1 ഇഞ്ച് ഡിസ്പ്ലേയും എം. ഐ ബാൻഡ് 5 ന് സമാനമായ രൂപകൽപ്പനയും ഉണ്ടായിരിക്കും. എൻ. എഫ്. സിയും എൻ. എഫ്. സി ഇതര മോഡലും ലഭ്യമാണെന്നാണ് സൂചന. എങ്കിലും എൻ. എഫ്. സി ഇതര മോഡൽ മാത്രമേ ചൈനയ്ക്ക് പുറത്ത് ലഭ്യമാകൂ. ഉപകരണത്തിന് പുതിയ 19 എക്സൈസ് മോഡുകൾ, ഒരു എസ്. പി. ഒ 2 സെൻസർ, ഇൻബിൽട്ട് ജിപിഎസ് എന്നിവ ഉണ്ടാകും.
വാച്ച് ഫെയ്സുകൾ വലുതായിരിക്കാം, ബാൻഡ് സ്ക്രീൻ വീതി 152 പിക്സൽ x 360 പിക്സലായിരിക്കും. കൂടാതെ, എം. ഐ ഹോം പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഹോം ഉപകരണങ്ങളെ നിയന്ത്രിക്കാൻ മി ബാൻഡ് 6 ന് കഴിയും.
എം. ഐ ബാൻഡ് 5-ൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുള്ള 11 സ്പോർട്സുകളിൽ ട്രാക്കിംഗ് കഴിവുകൾ എം. ഐ ബാൻഡ് 6ൽ ഉണ്ടാകും. ഇൻഡോർ ഫിറ്റ്നസ്, ഇൻഡോർ ഐസ് സ്കേറ്റിംഗ്, എച്ച്. ഐ. ഐ. ടി, കോർ ട്രെയിനിംഗ്, സ്ട്രെച്ചിംഗ്, സ്റ്റെപ്പർ, ജിംനാസ്റ്റിക്സ്, പൈലേറ്റ്സ്, സ്ട്രീറ്റ് ഡാൻസ്, ഡാൻസ്, സുംബ , ക്രിക്കറ്റ്, ബൗളിംഗ്, ബാസ്കറ്റ് ബോൾ, വോളിബോൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ബോക്സിംഗ്, കിക്ക്ബോക്സിംഗ് എന്നിവ മൊത്തം സ്പോർട്സ് മോഡുകൾ 30 ആയി.
എം. ഐ ബാൻഡ് 6: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ഇന്ത്യയിൽ, എം. ഐ ബാൻഡുകളുടെ വില 3,000 രൂപയിൽ താഴെയാക്കാൻ ഷവോമി ശ്രമിക്കുന്നു. എം. ഐ ബാൻഡ് 5 നിലവിൽ 2,499 രൂപയാണ് റീട്ടെയിൽ ചെയ്യുന്നത്. എം. ഐ ബാൻഡ് 6 ന് അന്താരാഷ്ട്രതലത്തിൽ 40-50 ഡോളർ വരെ വില പ്രതീക്ഷിക്കുന്നു (2,900-3,600 രൂപ).
പ്രതികരിക്കാൻ ഇവിടെ എഴുതുക