പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തതായി റിപ്പോർട്ട്. സംഭവം സൗത്ത് 24 പർഗനാസ് ജില്ലയിലാണ്. കണ്ടെടുത്തത് നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ്.
പൊലീസിന്, നരേന്ദ്രപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ ഗോഡൗണിൽ ബോംബുകൾ സൂക്ഷിച്ചിരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് ബോംബുകൾ നിർവീര്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക