നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാരംഗത്ത് നിന്നുള്ള നിരവധി പേര് വിവിധ പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടന് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് നടന് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് ഫെയ്സ്ബുക്കില്‍ വന്ന പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാജോണ്‍ കുറിക്കുന്നു.
‘ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന് സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്’ എന്നാണ് ഷാജോണ്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക