മലയാളത്തിൽ ഏറെ പ്രശംസയും നിരൂപക ശ്രദ്ധയും നേടിയെടുത്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’. നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷാണ്. തമിഴിലും മലയാളത്തിലുമായി ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ. സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ ദേശീയ അവാര്‍ഡ് ജേതാവും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് എത്തുന്നത്.
ജയം കൊണ്ടാന് സിനിമയുടെ ഛായാഗ്രഹകനാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിന്റെ ക്യാമറ ചലിപ്പിക്കുന്നത്. തമിഴ്നാട്ടിലെ കാരക്കുടിയും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ ലൊക്കേഷന്‍. തെലുങ്കിലും ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ആര് കണ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക