രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് ആദ്യം അവിടുത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് മതി വോട്ട് ചോദിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ്. കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ രൺദീപ്സിങ് സുർജേവാലയാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നത്. കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് മാപ്പ് പറഞ്ഞിട്ട് മതി കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വോട്ട് ചോദിക്കലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം മോദിക്കെതിരെ രംഗത്ത് വന്നത്. ‘പ്രിയപ്പെട്ട മോദിജി, രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് അവിടത്തെ ജനങ്ങളോട് നിങ്ങൾ മാപ്പു പറയണം. ഞങ്ങൾ നിരുപാധികം മാപ്പു പറയാൻ ആവശ്യപ്പെടുന്നു’. അദ്ദേഹം ട്വീറ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ തവണ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു മോദി കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തത്.
Dear Modi Ji,
As you arrive in #kerala, Pl seek apology before seeking votes for terming one of the best States as Somalia.
Your brother in arms, Sh. Pinarayi Vijayan won’t say it. We urge you to tender an unconditional apology to people of Kerala todayhttps://t.co/R4RQPm4EnZ
— Randeep Singh Surjewala (@rssurjewala) March 30, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക