നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തിരിക്കുകയാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് സർവേകളാണ് ഇപ്പോൾ പലയിടത്തു നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സർവേയിലൊന്നും തനിയ്ക്ക് വിശ്വാസമില്ലെന്ന് പറയുകയാണ് ധർമജൻ ബോൾഗാട്ടി. തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി കൂടിയാണ് സിനിമാ താരം ധർമജൻ ബോൾഗാട്ടി.
ധർമജന്റെ പ്രചാരണ വേദികളിൽ സെൽഫിയെടുക്കാൻ വോട്ടർമാരുടെയും കുട്ടികളുടെയും തിരക്കാണ്. താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും ബാലുശ്ശേരിയിൽ കാറ്റ് മാറി വീശി തുടങ്ങിയെന്നും ധർമജൻ പറയുന്നു. തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായി ധർമജൻ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക