ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര താരങ്ങളുൾപ്പെടെ മത്സര രംഗത്തുണ്ട്. കൊല്ലം മണ്ഡലത്തിൽ വീണ്ടും അംഗത്തിനിറങ്ങുകയാണ് നടൻ മുകേഷ്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം മുകേഷിന് വോട്ടഭ്യർത്ഥിച്ച് യുവതാരം ആസിഫ് അലിയും എത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് ആവേശം കൊള്ളിച്ച റോഡ് ഷോയായിരുന്നു ഇന്ന് മണ്ഡലത്തിൽ നടന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്; മാലിന്യം കുറക്കാന്‍ കലക്ടറുടെ കത്ത്
തീരദേശ മേഖലയിൽ ഉൾപ്പെടെ നടൻ ആസിഫ് അലിയുടെ സാന്നിധ്യത്തിൽ നടത്തിയ റോഡ് ഷോ പ്രവർത്തകരെയും ആവേശത്തിലാക്കി. നൂറുക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ തങ്കശ്ശേരിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. കൊല്ലം മണ്ഡലത്തിൽ മുകേഷ് വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ് മുകേഷിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക