കേരളത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ പരാതിയുമായി സ്ഥാനാർഥി കെ. മുരളീധരൻ. പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന് അതൃപ്തി അറിയിച്ചത്. നേമത്ത് വന്നില്ലെങ്കില്‍ മറ്റ് വ്യാഖ്യാനമുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
ഇതിനെ തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നൽകി. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തീയതി അവർ വീണ്ടുമെത്തുക.
നേമത്ത് പ്രചാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് റോഡ് ഷോ നടക്കാതിരുന്നത്. കഴിഞ്ഞ തവണ ശശി തരൂർ അനുഭവിച്ചതിന്റെ പകുതി പ്രശനം ഇപ്പോഴില്ലെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക