താരസംഘടനയായ ‘അമ്മ’യ്ക്ക് വേണ്ടിയാണ് മുൻപ് ട്വന്റി 20 എന്ന ചിത്രം പുറത്തിറങ്ങിയത്. ബിഗ് ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും കളക്ഷനും സ്വന്തമാക്കിയിരുന്നു. വീണ്ടും താരസംഘടയ്ക്കായി മറ്റൊരു ചിത്രം പുറത്തിറങ്ങുമെന്ന് ‘അമ്മ സംഘടന അറിയിച്ചിരുന്നു. ‘അമ്മ ക്ക് വേണ്ടി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുക.
ചിത്രം പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സ്മവിധാനത്തിൽ നിന്നും പ്രിയദർശൻ പിന്മാറി. അമ്മയ്ക്ക് വേണ്ടിയുള്ള ചിത്രം വൈശാഖ് സംവിധാനം ചെയ്യും. ഉദയകൃഷ്ണ തന്നെയായിരിയ്ക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ‘അമ്മയുമായുള്ള കരാർ ആശിർവാദ് സിനിമാസ് ആണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നുള്ളത് അവരുടെ തീരുമാനം ആണ്’ – ‘അമ്മ ഭാരവാഹികൾ പറയുന്നു. സിനിമ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.
‘അവര്‍ ടീമിന്റെ ആത്മവിശ്വാസം കെടുത്തി’; ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരെ തുറന്നടിച്ച് ലക്ഷ്മണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക