മലയാളികളുടെ മലർ ടീച്ചറായി വന്ന് തമിഴ് , തെലുങ്ക് സിനിമ ലോകത്തും ആരാധകരെ സൃഷ്ടിച്ച താരമാണ് സായ് പല്ലവി. താരത്തിന്റെ സിനിമകളിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയും നാഗചൈതന്യയും ഒരുമിക്കുന്ന ‘ലവ് സ്റ്റോറി’യിലെ ലിറിക്കല്‍ വീഡിയോ സൂപ്പര്‍ ഹിറ്റ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഒരുകോടിയിലധികം പേരാണ് കണ്ടത്.
ടോളിവുഡ് ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തിൽ ഒരു കോടി കാഴ്ചക്കാരെ നേടുന്ന ഗാനമായി മാറിയിരിക്കുകയാണിത്. ഫെബ്രുവരി 28നായിരുന്നു സരംഗ ദരിയ യൂ ട്യൂബില്‍ റിലീസ് ചെയ്തത്. വളരെ വേഗത്തിൽ നൂറു ദശലക്ഷം കാഴ്ചക്കാരെ നേടിയ മൂന്ന് ഗാനങ്ങളുടെ പട്ടികയിലാണ് സരംഗ ദരിയ ഇടം നേടിയിരിക്കുന്നത്. പവന് സിഎച്ച് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. ധനുഷ്-സായ് പല്ലവി ജോഡിയുടെ റൗഡി ബേബി, അല്ലു അര്ജുന്-പൂജ ഹെഗ്ഡെ ജോഡിയുടെ ബട്ട ബൊമ്മ എന്നിവയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്ന മറ്റു രണ്ടു ഗാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക