പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്സീന് വിതരണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ മാസം സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ദിവസവും വാക്സീന് വിതരണം തടസപ്പെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. ഇതോടെ ദു:ഖ വെള്ളി, ഈസ്റ്റര്‍, വിഷു, മഹാവീര ജയന്തി ദിവസങ്ങളിലും വാക്സീന് ലഭ്യമാകും. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പരമാവധിപേര്‍ക്ക് അതിവേഗം വാക്സീന് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക