ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാമിലും താരം വിവരം പങ്കുവച്ചിട്ടുണ്ട്.
ആലിയയുടെ കാമുകനും നടനുമായ രൺബീർ കപൂറിന് ഇക്കഴിഞ്ഞ മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രൺബീറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആലിയയ്ക്ക് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു. ദിവസങ്ങൾക്ക് മുൻപ് താരം കോവിഡ് മുക്തനാകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആലിയക്ക് രോഗം സ്ഥിരീകരിയ്ക്കുന്നത്. ആമിര്ഖാന്, ആര് മാധവന്, കാര്‍ത്തിക് ആര്യന്, ബന്‍സാലി, മനോജ് ബാജ്പേയി തുടങ്ങിയവർക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക