ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘ജോജി’. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും സുഹൃത്തുക്കളും തന്നെയാണ് ചിത്രം നിർമ്മിയ്ക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തുക. ഗൂഢതയും ആകാംക്ഷയും നിറച്ച് എത്തുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്ലർ പുറത്തുവിട്ടു. ഏപ്രിൽ ഏഴിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
ഷേക്ക്സ്പിയറുടെ മാക്ബത്തിനെ അധികരിച്ചാണ് ദിലീഷ് പോത്തന് സിനിമ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകന്, അലിസ്റ്റയിര് അലക്സ്, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ്, സണ്ണി പി.എന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോജി. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക